Loading ...

Home Business

കേന്ദ്ര ബജറ്റ് 2020: ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അടുത്തിരിക്കെ എല്ലാ സാമ്പത്തിക മേഖലയിലും ചര്‍ച്ച ചൂട് പിടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത കേന്ദ്ര ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതലാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 63 ഇന്ത്യന്‍ കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതലാണെന്ന് ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയുടെ ഏറ്റവും മികച്ച 1 ശതമാനവും താഴെയുള്ള 50 ശതമാനവും തമ്മിലുള്ള അന്തരം           
                  വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ആഗോള സംഘടനയായ ഓക്സ്ഫാമിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോടീശ്വരന്മാരുടെ സ്വത്ത് 2017 ല്‍ 325.5 ബില്യണ്‍ ഡോളറില്‍ നിന്ന് (22.73 ട്രില്യണ്‍ രൂപ) 2019 ല്‍ 408 ബില്യണ്‍ ഡോളറായി (28.97 ട്രില്യണ്‍ രൂപ) ഉയര്‍ന്നു. à´ˆ തുക 2019-20 ബജറ്റ് വിഹിതമായ 27.86 ട്രില്യണ്‍ രൂപയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഒരു വിശകലനം അനുസരിച്ച്‌ അവരില്‍ 15 പേര്‍ ഉപഭോക്തൃ ഉല്‍പ്പന്ന വ്യവസായത്തില്‍ നിന്നുള്ളവരും പത്തില്‍ കൂടുതല്‍ പേര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ നിന്നുമുള്ളവരുമാണ്. ഇത് വികസ്വര രാജ്യങ്ങളില്‍ അപൂര്‍വമാണ്. വാസ്തവത്തില്‍, ഇന്ത്യയില്‍ മാത്രമല്ല, ആഗോള അസമത്വം ആഴത്തില്‍ വേരുറച്ചിരിക്കുകയാണെന്നും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ലോക കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Related News