Loading ...

Home sports

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ ഇന്ത്യ; ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം

ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം ആതിഥേയരെ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ റാണി രാംപാലാണ് ഈ മത്സരത്തില്‍ തിളങ്ങിയത്. രണ്ട് ഗോളുകളാണ് റാണി സ്വന്തമാക്കിയത്. റാണിയ്ക്ക് പുറമെ ശര്‍മിള, നമിത തോപ്പോ എന്നിവരും ഗോള്‍ നേടി. ന്യൂസിലന്‍ഡിനെതിരെ നാല് മത്സരങ്ങളും ബ്രിട്ടനെതിരെ ഒരു മത്സരവുമാണ് ഇന്ത്യ കളിക്കുക. മത്സരത്തിന്റെ തുടക്കത്തില്‍ തങ്ങള്‍ ബുദ്ധിമുട്ടിയെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞത്. എന്നാല്‍, ഇതിനുശേഷം തങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അവസാന രണ്ട് ക്വാര്‍ട്ടറുകളില്‍ ന്യൂസിലന്‍ഡ് ശക്തമായ സമ്മര്‍ദ്ദമാണ് ഉയര്‍ത്തിയതെന്നും ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നുമാണ് പരിശീലകന്‍ പറഞ്ഞത്.

Related News