Loading ...

Home Business

ഇന്ത്യന്‍ ബാങ്ക് വളരുന്നു; ബാങ്കിന്റെ അറ്റാദായത്തില്‍ 62.3 ശതമാനം വര്‍ധന; പലിശയിനത്തലുള്ള വരുമാനവും വര്‍ധിച്ചു

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്ബത്തികവര്‍ഷത്തിലെ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 62.3 ശതമാനം വര്‍ധിച്ച്‌ 247.16 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്താമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 152.26 കോടി രൂപയായിരുന്നു. അതേസമയം ബാങ്കിന്റ ബാങ്കിന്റെ ആകെ വരുമാനത്തിലും വര്‍ധനവുണ്ടായി. ബാങ്കിന്റെ ആകെ വരുമാനം 5,269.10 കോടി രൂപയില്‍ നിന്ന് 6,505.62 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ (NPP) 2019-2020 സമ്ബത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 3.5 ശതമാനം വര്‍ധനവാണ് ആകെ ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 4.42 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബാങ്കിന്റെ എന്‍പിഎ അഥവാ നിഷ്‌ക്രിയ ആസ്തിയില്‍ 6,487.58 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷം ഇത് 7,571.07 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റപലിശയിനത്തലുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 1,955.18 കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 13.89 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റ് ഇനത്തിലുള്ള വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 133 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ മറ്റ് ഇനത്തിലുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 133 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബാങ്കിന്റെ മറ്റ് ഇനത്തിലുള്

Related News