Loading ...

Home cinema

മമ്മൂട്ടി മികച്ച നടന്‍, നടി നൈല ഉഷ; രാമു കാര്യാട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ പ്രൗഡ‌ഗംഭീരമായ ചടങ്ങില്‍ രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടി ഏറ്റുവാങ്ങി, പ്രമുഖ വ്യവസാസി എം.എ യൂസഫലി വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. നൈല ഉഷയാണ് മികച്ച നടി.മികച്ച ഗായനുള്ള പുരസ്കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. അവാര്‍ഡ് നിശയ്ക്ക് ആവേശം പകര്‍ന്ന് മെഗാ ഡാന്‍സ് മ്യുസിക്‌ഷോയും അരങ്ങേറി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദന്‍, അനു സിത്താര,ധര്‍മ്മജന്‍, സൈജു കുറുപ്പ്,മിയ ജോര്‍ജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

Related News