Loading ...

Home Europe

എന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും ഫാസ്റ്റ് ട്രാക്ക് വീസയുമായി ബ്രിട്ടന്‍; ബ്രിട്ടനില്‍ എത്താന്‍ അവസരമൊരുങ്ങുന്നത് അനേകം ഇന്ത്യക്കാര്‍ക്ക്

ലണ്ടന്‍: ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള മി​​​ക​​​ച്ച ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ബ്രി​​​ട്ട​​​നി​​​ലേ​​​ക്ക് ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വീ​​​സാ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തു​​​ന്നു. ഇ​​​വ​​​ര്‍​​​ക്കാ​​​യി പു​​​തു​​​താ​​​യി ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന ഫാ​​​സ്റ്റ് ട്രാ​​​ക്ക് വീ​​​സ ഫെ​​​ബ്രു​​​വ​​​രി 20 മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും. ഗ്ലോബ​​​ല്‍ ടാ​​​ല​​​ന്‍റ് വീ​​​സ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ന​​​ല്‍​​​കു​​​ന്ന à´ˆ ​​​അ​​​തി​​​വേ​​​ഗ വീ​​​സ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​നു പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല. ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ഴി​​​വു​​​ള്ള​​​വ​​​ര്‍​​​ക്കാ​​​യി യു​​​കെ​​​യു​​​ടെ വാ​​​തി​​​ല്‍ തു​​​റ​​​ന്നി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം ന​​​ല്‍​​​കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി ഫാ​​​സ്റ്റ്ട്രാ​​​ക്ക് വീ​​​സ​​​യു​​​ടെ കാ​​​ര്യം അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​കെ റി​​​സ​​​ര്‍​​​ച്ച്‌ ആ​​​ന്‍​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​നാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​രം വീ​​​സാ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക. അനായാസമായ à´ˆ വഴിയിലൂടെ ബ്രിട്ടനിലെത്താന്‍ അവസരമൊരുങ്ങുന്നത് അനേകം ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കായിരിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന.  എന്‍എച്ച്‌എസ് ജീവനക്കാര്‍ക്ക് പുറമെ താല്‍ക്കാലികമായി ഇവിടേക്ക് ഫ്രൂട്ട് പിക്കേര്‍സ് തസ്തികയിലെത്തുന്നവര്‍ക്ക് പോലും സ്പെഷ്യല്‍ വിസ ലഭ്യമാക്കും. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നും കഴിവ് കുറഞ്ഞവരുടെ കുടിയേറ്റം വെട്ടിക്കുറക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മിനിസ്റ്റര്‍മാര്‍ അന്തിമരൂപം നല്‍കുന്നതിനിടെയാണ് ഗ്ലോബല്‍ ടാലന്റ് വിസ സ്‌കീമിനെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരിക്കുന്നത്.
            പുതിയ രീതി നടപ്പിലായാല്‍ യുകെയിലെ ബിസിനസുകള്‍ക്ക് ലോ സ്‌കില്‍ഡ് തസ്തികകള്‍ നികത്താന്‍ വിദേശത്ത് നിന്നും ചുരുങ്ങിയ കൂലിക്കെത്തുന്ന കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കെല്ലാം യുകെയിലേക്ക് തടസങ്ങളില്ലാതെ കടന്ന് വരാനും അനായാസം ലോ സ്‌കില്‍ഡ് ജോബുകള്‍ ചെയ്ത് ജീവിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ബ്രെക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പുതിയ കുടിയേററ വ്യവസ്ഥ യുകെയില്‍ നടപ്പിലാക്കുന്നതോടെ ഇതിന് അറുതി വരുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. നിലവില്‍ യുകെയിലേക്ക് കുടിയേറുന്ന നോണ്‍ യൂറോപ്യന്മാര്‍ നേരിടന്ന നിയമങ്ങള്‍ ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്മാരും നേരിടേണ്ടി വരുമെന്നാണ് സൂചന. ഇതിലൂടെ യുകെയിലേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തില്‍ 80 മുതല്‍ 90 ശതമാനം വരെ കുറവ് വരുത്താനാവും.

Related News