Loading ...

Home sports

ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍

ഹാമില്‍ട്ടണ്‍: ചരിത്ര വിജയത്തിലേക്ക് കുതിക്കാന്‍ കോഹ് ലിയും സംഘവും ഇന്നിറങ്ങും. ഹാമില്‍ട്ടണ്‍ വേദിയാവുന്ന മൂന്നാം ട്വന്റി20യും അനുകൂലമാക്കിയാല്‍ ന്യൂസിലാന്‍ഡ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയത്തിലേക്ക് ഇന്ത്യ എത്തും. ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല. ഇതിന് മുന്‍പ് രണ്ട് ട്വന്റി20 പരമ്പരകളാണ് ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യ കളിച്ചത്. ധോനിയുടെ നേതൃത്വത്തില്‍ 2008-09ല്‍ എത്തിയപ്പോള്‍ 0-2നും, കഴിഞ്ഞ വര്‍ഷം രോഹിത്തിന് കീഴില്‍ എത്തിയപ്പോള്‍ 1-2നും ഇന്ത്യ തോറ്റു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം കളിച്ച അഞ്ച് ട്വന്റി20 പരമ്ബരകളില്‍ അഞ്ചിലും തോല്‍വി അറിയാതെയാണ് കോഹ് ലിയുടെ സംഘത്തിന്റെ നില്‍പ്പ്.


Related News