Loading ...

Home youth

ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; അപേക്ഷ ഫെബ്രുവരി 10 വരെ

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്)- 85, മാനേജര്‍ (ക്രെഡിറ്റ് - 15, സെക്യൂരിറ്റി - 15, ഫോറെക്‌സ് - 10), മാനേജര്‍ (ലീഗല്‍-2, ഡീലര്‍-5, റിസ്‌ക് മാനേജ്‌മെന്റ്-5), സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്റ്-1) എന്നിങ്ങനെയാണ് ഒഴിവുകള്‍. 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ. www.indianbank.in എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

Related News