Loading ...

Home sports

ജാവലിനില്‍ ഒളിംപിക്സ് യോഗ്യത നേടി നീരജ് ചോപ്ര

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന അത്‍ലറ്റിക്സ് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റില്‍ 87.86 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എത്തിച്ചാണ് നീരജ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്. മീറ്റില്‍ സ്വര്‍ണം നേടിയതും നീരജാണ്. പരുക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയ നീരജ് പങ്കെടുത്ത ആദ്യ ഈവന്റിലൂടെ തന്നെ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. കൈമുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് കുറച്ച്‌ നാളായി കളിക്കളത്തില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നീരജ്.ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡിന് ഉടമ കൂടിയാണ് താരം. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു 88.06 മീറ്റര്‍ ദൂരം കണ്ടെത്തി ദേശീയ റെക്കോര്‍ഡോടെ നീരജ് സ്വര്‍ണം നേടിയത്.

Related News