Loading ...

Home sports

ട്വന്റി-20; തകര്‍ത്തടിച്ച്‌ ഇന്ത്യ, ന്യൂസിലന്‍ഡിന് 347 റണ്‍സ് വിജയലക്ഷ്യം

ഹാമില്‍ട്ടണ്‍: ട്വന്റി-20 പരമ്ബരയില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വമ്ബന്‍ സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് കണ്ടെത്തി. കെ.എല്‍ രാഹുലും കന്നി സെഞ്ചുറിയുമായി ശ്രേയസ് അയ്യരും തകര്‍ത്തടിച്ചു. 101 പന്തില്‍ 11 ഫോറിന്റേയും ഒരു സിക്‌സും നേടിയാണ് ശ്രേയസ് സെഞ്ചുറി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (51) അയ്യരും (103) രാഹുലും (പുറത്താകാതെ 88) വാലറ്റത്ത് ജാദവും (പുറത്താകാതെ 26) തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം കിവികളെ കൈകാര്യം ചെയ്യുകയുണ്ടായി. 50 റണ്‍സെത്തിയപ്പോഴേക്ക് പൃഥ്വി ഷാ പുറത്താവുകയും ചെയ്തു.

Related News