Loading ...

Home cinema

ഹോളിവുഡ് ഇതിഹാസ നടന്‍ കിര്‍ക് ഡഗ്ലസ് അന്തരിച്ചു

ന്യൂയോര്‍ക്ക്:ആറ് പതിറ്റാണ്ടുകള്‍ ഹോളിവുഡില്‍ നിറഞ്ഞു നിന്ന ഇതിഹാസ നടന്‍ കിര്‍ക് ഡഗ്ലസ് അന്തരിച്ചു. 103 വയസ്സായിരുന്നു. മൂന്നുതവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് കിര്‍ക് ഡഗ്ലസ്. 1960ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം സ്പാര്‍ട്ടക്കസിലൂടെയാണ് ഡഗ്ലസ് പ്രശ്‌സതനാകുന്നത്. 1940 മുതല്‍ 2000 വരെ 90 ലധികം സിനിമകളില്‍ കിര്‍ക്ക് ഡഗ്ലസ് അഭിനയിച്ചു. നാല് ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ സ്റ്റാന്‍ലി കുബ്രിക് ചിത്രമായ സ്പാര്‍ട്ടക്കസിന്‍റെ പേരിലാണ് അദ്ദേഹം ഏറെ അറിയപ്പെടുന്നത്. ചാമ്ബ്യന്‍ (1949), ദി ബാഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ (1952), ലസ്റ്റ് ഫോര്‍ ലൈഫ് (1956) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് തവണ ഓസ്കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ അംഗീകാരമായി 1996 ല്‍ അദ്ദേഹത്തിന് ഓണററി അവാര്‍ഡ് നല്‍കിയിരുന്നു.

Related News