Loading ...

Home sports

ഫുട്ബോള്‍ കാണാത്ത കാഴ്ച്ച!! തുടര്‍ച്ചയായ 9 പെനാള്‍ട്ടികള്‍ നഷ്ടമാക്കി, അവസാനം ഇനിയേസ്റ്റയുടെ ടീമിന് കിരീടം!!

ജപ്പാനില്‍ ഇന്ന് നടന്നത് ഫുട്ബോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെനാള്‍ട്ടി ഷൂട്ടൗട്ട്. ജപ്പാനിലെ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇനിയേസ്റ്റയുടെ ടീമായ വിസെല്‍ കോബെയും യൊകൊഹൊമയും ആയിരുന്നു ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരത്തില്‍ രണ്ട് തവണ പിറകില്‍ പോയിട്ടും തിരിച്ചടിച്ച്‌ മത്സരം നിശ്ചിത സമയത്ത് 3-3 എന്നാക്കാന്‍ ലീഗ് ചാമ്ബ്യന്മാരായ യൊകൊഹൊമയ്ക്ക് ആയി. നിശ്ചിത സമയത്തിന് മുമ്ബ് തന്നെ സംഭവ ബഹുലമായിരുന്ന മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ പകരം വെക്കാനില്ലാത്ത നാടകീയതയിലേക്ക് എത്തി.ആദ്യ രണ്ട് പെനാള്‍ട്ടികളും ഇരു ടീമുകളും വലയില്‍ എത്തിച്ചു. ഇനിയേസ്റ്റയും പെനാള്‍ട്ടി തുടക്കത്തില്‍ തന്നെ ലക്ഷ്യത്തില്‍ എത്തിച്ചിരുന്നു. à´ªà´¿à´¨àµà´¨àµ€à´Ÿà´¾à´£àµ പെനാള്‍ട്ടി നഷ്ടമാകാന്‍ തുടങ്ങിയത്. രണ്ട് ടീമുകളും കൂടെ തുടര്‍ച്ചയായി 9 പെനാള്‍ട്ടികള്‍ നഷ്ടപ്പെടുത്തി. അവസാനം പത്താമത്തെ പെനാള്‍ട്ടി വിസെല്‍ കോബെ ലക്ഷ്യത്തില്‍ എത്തിച്ചു. പെനാള്‍ട്ടി ഷൂട്ടൗട്ട് 3-2ന് വിജയിച്ച്‌ ഇനിയേസ്റ്റയുടെ ടീം കിരീടം ഉയര്‍ത്തി.

Related News