Loading ...

Home youth

എന്‍ജിനീയര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസിലേയ്ക്ക് സ്റ്റേറ്റ് à´Žà´‚.ജി.എന്‍.ആര്‍.à´‡.ജി.à´Ž എന്‍ജിനീയര്‍ തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഇറിഗേഷന്‍/പൊതുമരാമത്ത് (റോഡ്/ബില്‍ഡിംഗ്‌സ്)/തദ്ദേശ സ്വയംഭരണ (എന്‍ജിനീയറിങ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ കുറയാത്ത റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കേരള സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് 1 റൂള്‍ 144 പ്രകാരമുളള പത്രിക, വകുപ്പു തലവന്‍ നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷകള്‍ 22ന് വൈകിട്ട് അഞ്ചിനു മുമ്ബായി മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.à´’., തിരുവനന്തപുരം, പിന്‍-695003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. à´«àµ‹à´£àµâ€: 0471-2313385, 2314385. വിശദവിവരങ്ങള്‍ക്ക് www.nregs.kerala.gov.in സന്ദര്‍ശിക്കുക.

Related News