Loading ...

Home sports

വീണ്ടും ലയണല്‍ മെസ്സി!! ഇത്തവണ ഹാട്രിക് അസിസ്റ്റ്!!

ഫുട്ബോള്‍ മൈതാനത്ത് വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച്‌ ലയണല്‍ മെസ്സി. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇത്തവണ പക്ഷേ ഗോള്‍ നേടിയല്ല മെസ്സി താരമായത്. മത്സരത്തില്‍ ബാഴ്സയുടെ വിജയത്തില്‍ നിര്‍ണായകമായ മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് ലയണല്‍ മെസ്സി കളം നിറഞ്ഞത്.
റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ ആദ്യം പെനാല്‍ട്ടി ഗോള്‍ സ്വന്തമാക്കി ബെറ്റിസ് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച്‌ ബാഴ്സ വിജയം (3-2) നേടുകയായിരുന്നു. ആറാം മിനിറ്റില്‍ കനാലസ് ആണ് ബെറ്റിസിനായി ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ 9ആം മിനിറ്റില്‍ ഡിയോങ്ങിലൂടെ ബാഴ്സ സമനില പിടിച്ചു. 26ആം മിനിയില്‍ ബെറ്റിസ് വീണ്ടും മുന്നിലെത്തിയെങ്കിലും ബുസ്‌കെറ്റ്‌സിലൂടെ ബാഴ്സ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ലെങ്‌ലൈറ്റിലൂടെ ബാഴ്സ മത്സരത്തില്‍ തങ്ങളുടെ വിജയഗോളും സ്വന്തമാക്കി. മത്സരത്തില്‍ ബാഴ്സയുടെ മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ലയണല്‍ മെസ്സി ആയിരുന്നു.

Related News