Loading ...

Home sports

ഐഎസ്‌എല്‍; എഫ്‌സി ഗോവയും മുംബൈ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍

മഡ്ഗാവ്: ഐഎസ്‌എല്ലില്‍ എഫ്‌സി ഗോവയും മുംബൈ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങും. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പ്ലേ ഓഫ് ഉറപ്പിച്ച ഗോവയ്ക്ക് ആദ്യ സ്ഥാനത്തെത്തുക എന്ന ലക്ഷ്യമാണുള്ളത്. അതേസമയം മുംബൈയ്ക്ക് ജയത്തോടെ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാം എന്ന ലക്ഷ്യവുമാണുള്ളത്. ഒടുവില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഗോവ മിന്നുന്ന ഫോമിലാണ് തുടരുന്നത്. ഗോവ 16 കളിയില്‍ നിന്നും 33 പോയന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ടീം. മുംബൈയ്ക്ക് 16 കളിയില്‍ നിന്നും 26 പോയന്റാണ് ഉള്ളത്. എന്നാല്‍ 15 കളിയില്‍ നിന്നും 22 പോയന്റുള്ള ചെന്നൈയിന്‍ ആണ് പ്ലേ ഓഫില്‍ മുംബൈയ്ക്ക് വിലങ്ങാകുന്നത്.

Related News