Loading ...

Home Business

രാജ്യത്തെ ഐടി മേഖലയില്‍ മികച്ച വളര്‍ച്ചയെന്ന് വിലയിരുത്തല്‍; മാന്ദ്യത്തിനിടയിലും രാജ്യം 147 ബില്യണ്‍ വരുന്ന ഐടി ഉപകരണങ്ങള്‍ കയറ്റിയച്ചു; തൊഴിലുകളും കൂടുതലുണ്ടായി

ബംഗളൂരു: രാജ്യത്തെ ഐടി മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രകടമാകും. 2020-2021 സാമ്ബത്തിവര്‍ഷത്തില്‍ രാജ്യത്തെ ഐടി മേഖലയിലെ വളര്‍ച്ചയില്‍ 7.7 ശതമാനം വളര്‍ച്ച പ്രകടമാകും. കഴിഞ്ഞ വര്‍ഷം ഏകദേശം 147 ബില്യണ്‍ ഡോളര്‍ വരുന്ന ഐടി ഉപകരണങ്ങള്‍ രാജ്യം കയറ്റുമതി ചെയ്യ്തത്. എന്നാല്‍ 2020 ല്‍ 199 ബില്യണ്‍ ഡോളര്‍ വരുന്ന ഐടി ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുമെന്നാണ് വിലയിരുത്തല്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസെസ് കമ്പനീസ്‌ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രാജ്യത്തെ ഐടി മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഐടി മേഖലയില്‍ 2019 ല്‍ കൂടുതല്‍ വളര്‍ച്ച പ്രകടമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 2019 ല്‍ ഐടി മേഖലയില്‍ മാത്രം 2,05,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷമിത് 1,85,000 തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതേസമയം 'à´ˆ മേഖലയുടെ മികച്ച പ്രകടനമാണിതെന്ന് നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് പറഞ്ഞു. മാത്രമല്ല ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചയെന്നത് ഏതൊരു വ്യവസായ മേഖലയുടെ ശക്തമായ സാന്നിധ്യമാണ്. എന്നാല്‍ ലോക സമ്പദ് വ്യവസ്ഥ മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമ്പോൾ  ഇത് മികച്ച പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ ഐടി വ്യവസായ മേഖലയ്ക്ക് 14 ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നാസ്‌കോം വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത വ്യക്തമാക്കി. ഇത് മികച്ച പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്ബനികളുടെ സിഇഒമാരും കൂടുതല്‍ വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. നാസ്‌കോം സംഘടിപ്പിച്ച സര്‍വേയില്‍ 57 ശതമാനം സിഇഒമാരും 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഐടി മേഖലയില്‍ മികച്ച പ്രകടനമുണ്ടാകുമെന്നാണ് വിലിയരുത്തിയിട്ടുള്ളത്.




Related News