Loading ...

Home sports

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്​ ഇംഗ്ലണ്ട്​

സെഞ്ചൂറിയന്‍: അവസാന ട്വന്‍റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന്​ തകര്‍ത്ത്​ ഇംഗ്ലണ്ട്​ പര മ്പര സ്വന്തമാക്കി. ഏഴു സിക്​സറക്കം 22പന്തില്‍ നിന്നും 57 റണ്‍സെടുത്ത ക്യാപ്​റ്റന്‍ ഇയാന്‍ മോര്‍ഗനാണ് ​ ഇംഗ്ലണ്ടിന്റെ ജയം വേഗത്തിലാക്കിയത്​. മോര്‍ഗന്‍ തന്നെയാണ്​ കളിയിലെയും പരമ്പരയിലെയും താരം. ആദ്യം ബാറ്റുചെയ്​ത ദക്ഷിണാഫ്രിക്ക ടെംബ ബാവുമ(49), ക്വിന്‍റണ്‍ ഡിക്കോക്ക്​ (35), ഹ​ന്റെറിച്ച്‌​ ക്ലാസന്‍(66), ഡേവിഡ്​ മില്ലര്‍(35) എന്നിവരുടെ കരുത്തില്‍ 222റണ്‍സെന്ന കൂറ്റന്‍ സ്​കോര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ്​ നിരയില്‍ ​ജോസ്​ ബട്​ലര്‍ (57), ജോണി ബാരിസ്​റ്റോ (64) എന്നിവര്‍​ക്കൊപ്പം ക്യാപറ്റന്‍ മോര്‍ഗനും ചേര്‍ന്നതോടെ 19​.1 ഓവറില്‍ ഇംഗ്ലണ്ട്​ ലക്ഷ്യം മറികടക്കുകയായിരുന്നു. പരമ്ബരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ഒരു റണ്‍സിനും രണ്ടാം മത്സരം ഇംഗ്ലണ്ട്​ രണ്ടുറണ്‍സിനും വിജയിച്ചതോടെ മൂന്നാം ട്വന്‍റി20 ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.




Related News