Loading ...

Home Business

ഓഹരി വിപണി 83 പോയന്റ് താഴ്ന്ന് നഷ്ടത്തില്‍ ആരംഭിച്ചു

മുംബൈ: നേട്ടത്തില്‍ ആരംഭിച്ച വ്യാപാരം താമസിക്കാതെ നഷ്ടത്തിലായി. ഓഹരി വിപണി 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 562 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് ഉള്ളത്. 846 ഓഹരികള്‍ നഷ്ടത്തിലുമാണ് ആരംഭിച്ചത്. ടൈറ്റാന്‍ കമ്ബനി, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണുള്ളത്. ഗെയില്‍, ഒഎന്‍ജിസി, സിപ്ല, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ബിപിസിഎല്‍, എസ്ബിഐ, ബജാജ് ഓട്ടോ, ഐഒസി, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് ആരംഭിച്ചത്.

Related News