Loading ...

Home Business

വീണ്ടും റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണ്ണം; കുതിപ്പിന് കാരണം കൊറോണ; ഇന്ത്യയില്‍ ഡിമാന്റ് കുറഞ്ഞു

കൊച്ചി: ഇന്ന് വീണ്ടും സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിച്ച്‌ മുന്നേറി. പവന്റെ വില 200 രൂപവര്‍ധിച്ച്‌ 30,880 രൂപയായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 31,000ത്തില്‍ തൊടുമെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറഞ്ഞു. നിലവില്‍ 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവര്‍ധിച്ച്‌ വില പവന് 30,680 രൂപയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്ബദ്ഘടയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ വിലയില്‍ ആറുശതമാനമാണ് വിലവര്‍ധനവുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,610.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

Related News