Loading ...

Home sports

വനിതാ ട്വന്റി 20 ലോകകപ്പിന് വെള്ളിയാഴ്ച തുടക്കം; കന്നിക്കിരീടം തേടി ഇന്ത്യ

സിഡ്നി: വനിതാ ലോകകപ്പ് ക്രിക്കറ്റിന് വെള്ളിയാഴ്ച ഓസ്ട്രേലിയയില്‍ തുടക്കമാകുമ്പോൾ  ഇന്ത്യയുടെ ലക്ഷ്യം കന്നിക്കിരീടം. നിലവിലെ ചാമ്ബ്യന്‍മാരായ ഓസ്ട്രേലിയയാണ് ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ സിഡ്നിയിലാണ് മത്സരം. 2009-ല്‍ തുടങ്ങിയ ലോകകപ്പില്‍ ഇതുവരെ ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താന്‍പോലും ആയിട്ടില്ല. 2009, 2010, 2018 വര്‍ഷങ്ങളില്‍ സെമിഫൈനല്‍വരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം. 2019-നുശേഷം 10 വിജയങ്ങളും അത്രതന്നെ തോല്‍വികളുമാണ് ഇന്ത്യയുടെ സമ്പാദ്യം. അടുത്തിടെ ഓസ്ട്രേലിയയില്‍നടന്ന ത്രിരാഷ്ട്ര പരമ്ബരയിലും à´ˆ സ്ഥിരതയില്ലായ്മ കണ്ടു. ഇന്ത്യ ഫൈനല്‍വരെയെത്തിയിരുന്നു. മധ്യനിര ബാറ്റിങ്ങില്‍ പോരായ്മകളുണ്ട്. പല മത്സരങ്ങളിലും അത് തകരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഫോമില്ലാതെ വിഷമിക്കുന്നുണ്ട്. സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ചേര്‍ന്ന ഓപ്പണിങ് ക്ലിക്ക് ആയാല്‍ മധ്യനിരയ്ക്ക് ആത്മവിശ്വാസത്തോടെ കളിക്കാനാവും. ബൗളിങ്ങില്‍ സ്പിന്നര്‍മാരാണ് ഇന്ത്യയുടെ ആശ്രയം. ശിഖ പാണ്ഡെയാണ് അന്തിമ ഇലവില്‍ സ്ഥാനം പിടിക്കാനിടയുള്ള ഏക പേസര്‍. തന്റെ ടീം ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളാണെന്നാണ് ഇന്ത്യന്‍ കോച്ച്‌ ഡബ്ല്യു.വി. രാമന്‍ പറയുന്നത്. ടീം ഇന്ത്യ: താനിയ ഭാട്യ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, രാജേശ്വരി ഗെയ്ക്വാദ്, റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥാന, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകാര്‍, ഷെഫാലി വര്‍മ, പൂനം യാദവ്, രാധ യാദവ്. ഓസ്ട്രേലിയ: എറിന്‍ ബേണ്‍സ്, നിക്കോള കാരി, ആഷ്ലി ഗാര്‍ഡ്നര്‍, റേച്ചല്‍ ഹെയ്ന്‍സ്, ആലിസ ഹീലി (വിക്കറ്റ് കീപ്പര്‍), ജെസ് ജൊനാസണ്‍, ഡെലിസ കിമിന്‍സ്, മെഗ് ലാനിങ് (ക്യാപ്റ്റന്‍), സോഫി മോളിനോ, ബെത്ത് മൂണി, എലിസ പെറി, മെഗാന്‍ ഷൂട്ട്, അന്നാബെല്‍ സതര്‍ലന്‍ഡ്, ജോര്‍ജിയ വെയര്‍ഹാം.


Related News