Loading ...

Home Europe

ക​നേ​ഡി​യ​ന്‍ മോ​ഡ​ല്‍ വ്യാ​പാ​ര ക​രാ​ര്‍ ബ്രി​ട്ട​നു​മാ​യി സാ​ധ്യ​മ​ല്ല: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും കാ​ന​ഡ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ മാ​തൃ​ക​യി​ല്‍ യു​കെ ~ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​രാ​ര്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​വ​ശ്യം യൂ​റോ​പ്യ​ന്‍ ച​ര്‍​ച്ചാ സം​ഘ​ത്ത​ല​വ​ന്‍ മി​ച്ച​ല്‍ ബാ​ര്‍​ല​നി​യ​ര്‍ നി​രു​പ​രാ​ധി​കം ത​ള്ളി.

യു​കെ​യു​മാ​യി മി​ക​ച്ച ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ത​ന്നെ​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കാ​ന​ഡ പോ​ലെ​യ​ല്ല, യൂ​ണി​യ​നോ​ട് അ​ടു​ത്തു കി​ട​ക്കു​ന്ന രാ​ജ്യ​മാ​ണ് യു​കെ. അ​തി​നാ​ല്‍ അ​വ​രു​മാ​യു​ള്ള ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ള്‍ വ്യ​ത്യ​സ്ത​മാ​കാ​തെ ത​ര​മി​ല്ലെ​ന്നും ബാ​ര്‍​നി​യ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത മാ​സ​മാ​ണ് ഇ​രു​പ​ക്ഷ​വും വ്യാ​പാ​ര ക​രാ​ര്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ 31നു ​മു​ന്‍​പ് ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും നി​ല​വാ​ര​വും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ക​രാ​റി​ലാ​ണ് യൂ​ണി​യ​നു താ​ല്‍​പ​ര്യം. എ​ന്നാ​ല്‍, ബ്രെ​ക്സി​റ്റ് പൂ​ര്‍​ത്തി​യാ​യ ശേ​ഷം യൂ​റോ​പ്യ​ന്‍ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​കെ.

Related News