Loading ...

Home sports

യൂറോപ്പ ലീഗ് : ആര്‍സെനലിനു ജയം

യൂറോപ്പ ലീഗിലെ റൗണ്ട് ഓഫ് 32ലെ ആദ്യ പാദ മത്സരത്തിലെ എവേ മാച്ചില്‍ ഗ്രീക്ക് ടീമായ ഒളിമ്പിയാക്കോസിനെതിരെ ആര്‍സെനലിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. 81ആം മിനുട്ടില്‍ ലാകസെറ്റാണ് വിജയഗോള്‍ നേടിയത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തുടക്കത്തിലെ 10മിനിറ്റ് ഒളിമ്ബിയാക്കോസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ പതിയെ ആര്‍സെനല്‍ ചുവടുറപ്പിച്ചു. 20ആം മിനുട്ടില്‍ മുന്നിലെത്താന്‍ കിട്ടിയ സുവര്‍ണാവസരം ലാക്കാസെറ്റ് പാഴാക്കി. തുടര്‍ന്നും ആര്‍സെനാല്‍ ഒളിംപ്യക്കോസ് ബോക്സിലേക്ക് മുന്നേറിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍ 70മിനിറ്റ് വരെ കാര്യമായ ചലനമുണ്ടായിരുന്നില്ല. അതിനു ശേഷം ഗോള്‍ നേടാനുള്ള ഒളിമ്പിയാക്കോസിന്റെ കഠിന പ്രയത്‌നമായിരുന്നു പിന്നീട് 80ആം മിനിറ്റ് വരെ കണ്ടത്. എന്നാല്‍ അതിനിടയില്‍ ഒരു പ്രത്യാക്രമണത്തിലൂടെ ആര്‍സെനാല്‍ അപ്രതീക്ഷിത ലീഡ് നേടി. അബാമേയാങ് നല്‍കിയ പാസ്സ് സ്വീകരിച്ച ബുക്കയോ സാക ഒളിമ്പിയാക്കോസ്‌ പ്രതിരോധത്തെ കീറിമുറിച്ചു നല്‍കിയ ബോള്‍ വലയിലാക്കി ലാക്കസെറ്റ് ആര്‍സെനലിനെ മുന്നിലെത്തിച്ചു. അടുത്ത 5മിനുട്ടിനുള്ളില്‍ 2 മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ആര്‍സെനലിനു മുതലാക്കാനായില്ല. എങ്കിലും നിര്‍ണായക എവേ ജയം ഈ മാസം 28നു എമിരേറ്റ്സില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ആർസെനലിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.




Related News