Loading ...

Home Business

എച്ച്‌​ 1 എന്‍ 1: ഇന്ത്യയിലെ ഓഫിസുകള്‍ അടച്ചുപൂട്ടി സാപ്​

മുംബൈ: എച്ച്‌​ 1 എന്‍ 1 പനിയെ തുടര്‍ന്ന്​ ഇന്ത്യയിലെ ഓഫിസുകള്‍ അടച്ചുപൂട്ടി ജര്‍മ്മന്‍ സോഫ്​റ്റ്​വെയര്‍ കമ്പനി സാപ്​. ബംഗളൂരുവിലെ ആസ്ഥാനത്ത്​ രണ്ട്​ പേര്‍ക്ക്​ പനി ബാധിച്ചതോടെയാണ്​ താല്‍ക്കാലികമായി ഓഫിസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്​. മുംബൈ, ഗുഡ്​ഗാവ്​ എന്നിവിടങ്ങളിലെ ഓഫിസുകളും പൂട്ടിയിട്ടുണ്ട്​. ജീവനക്കാരോട്​  വീട്ടിലിരുന്ന്​ ജോലി ചെയ്യാനാണ്​ കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടുതല്‍ പേര്‍ക്ക്​ പനി ബാധിച്ചിട്ടുണ്ടോയെന്ന്​ പരിശോധിച്ച്‌​ വരികയാണെന്ന്​ സാപ്​ അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക്​ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും കമ്പനി ആവശ്യപ്പെട്ടു. കൊറോണ വൈറസ്​ സംബന്ധിച്ച ആശങ്ക പടരുന്നതിനിടെയാണ്​ ഇന്ത്യയില്‍ എച്ച്‌​ 1 എന്‍ 1 വില്ലനാവുന്നത്​. 2009ല്‍ യു.എസിലാണ്​ എച്ച്‌​ 1 എന്‍ 1 ആദ്യമായി റിപ്പോര്‍ട്ട്​ ചെയതത്​. 2014ലും 2015ലും വൈറസ്​ ബാധ ഇന്ത്യയിലും ജീവനുകള്‍ കവര്‍ന്നിരുന്നു.



Related News