Loading ...

Home Business

പവന് ഇന്ന് മാത്രം കൂടിയത് 520 രൂപ, സ്വര്‍ണ വില 32,000 രൂപയില്‍

കൊച്ചി: വീണ്ടും കുതിച്ച്‌ കയറി സ്വര്‍ണ വില. ഇന്ന് രണ്ടു തവണയാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. രാവിലെ പവന് 320 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി 32,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് ഇന്ന് മാത്രം കൂടിയത് 520 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി വര്‍ധിച്ച്‌ 4,000 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയരത്തില്‍ എത്തുന്നത്. ഒരാഴ്ചയ്ക്കിടെ പവന് 1,600 രൂപ ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചു.

Related News