Loading ...

Home sports

ഐഎസ്‌എല്‍: അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന്‍ എഫ് സിയെ നേരിടും

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ഫൈനലില്‍ ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ച ചെന്നൈ എഫ്‌സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ മത്സരിക്കും. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7:30ന് ആണ് മല്‍സരം. ഈ സീസണിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വിജയിച്ച്‌ പോയിന്റ് നിലയില്‍ ബംഗളൂരുവിനെ മറികടക്കാന്‍ ആകും ചെന്ന്‍യിന്‍ എഫ് സി ശ്രമിക്കുക. നില്‍വില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈയിന്‍ സിറ്റി എഫ് സിക്ക് 28 പോയിന്റാണ് ഇപ്പോള്‍ ഉള്ളത്. 11 തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 6 തവണ ചെന്നൈയെ തോല്‍പ്പിച്ചു. മൂന്ന് തവണ മാത്രമാണ് ചെന്നൈയിന്‍ എഫ് സിക്ക് ജയിക്കാന്‍ കഴിഞ്ഞത്. നിലവില്‍ 13 മത്സരങ്ങളില്‍ വിജയികളില്ലാത്ത ഒമ്ബതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. അവസാന രണ്ട് മത്സരത്തിലും അവര്‍ക്ക് തോല്‍വിയാണ് ഉണ്ടായത്. 17 മത്സരങ്ങളില്‍ നിന്ന് വെറും 14 ഗോളുകള്‍ നേടാനായ നോര്‍ത്ത് ഈസ്റ്റിന് ലീഗിലെ ഏറ്റവും മോശം ആക്രമണ റെക്കോര്‍ഡ് ആണ് ഉള്ളത്. 17 കളികളില്‍ നിന്ന് 13 പോയിന്റ് ആണ് അവര്‍ക്കുള്ളത്.

Related News