Loading ...

Home cinema

ബഷീറിന്റെ പ്രേമലേഖനം: മധുവും ഷീലയും വീണ്ടും ഒന്നിക്കുന്നു

പ്രശസ്ത നടന്‍ മധുവും നടി ഷീലയും പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ജോടികളാകുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിലൂടെയാണ് ഈ ഇതിഹാസ താരങ്ങള്‍ വീണ്ടും ജോടികളാകുന്നത്. കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കഥയായ പ്രേമലേഖനവുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ല. ബഷീറിന്റെ പ്രേമലേഖനമെന്ന ടൈറ്റിലിന് പിന്നിലെ കഥ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ തത്കാലം താത്പര്യപ്പെടുന്നുമില്ല.
നാളെ(വെള്ളി) വൈകിട്ട് എറണാകുളത്ത് ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ നടക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ മധുവും, ഷീലയും പങ്കെടുക്കും.

ഞാന്‍ സ്റ്റീവ് ലോപ്പസിലെ നായകനായി അരങ്ങേറ്റംകുറിച്ച ഫര്‍ഹാന്‍ ഫാസിലും മറിയം മുക്കിലെ നായിക സനല്‍ അത്താഫുമാണ് ബഷീറിന്റെ പ്രേമലേഖനത്തിലെ നായകനും നായികയും. നെടുമുടി വേണു, രണ്‍ജിപണിക്കര്‍, അജു വര്‍ഗീസ്, കെ.പി.എ.സി. ലളിത തുടങ്ങിയവരും താരനിരയിലുണ്ട്. ഷിനോദ് ഷംസീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചനനിര്‍വഹിക്കുന്നത്.

പ്രേമലേഖനത്തിന്റെ ചിത്രീകരണം ആഗസ്­റ്റ് 7ന് എറണാകുളത്ത് ആരംഭിക്കും

Related News