Loading ...

Home sports

യൂറോപ്പാ ലീഗ്: ആഴ്‌സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ നിന്ന് ആഴ്‌സണല്‍ പുറത്തായി. നോക്കൗട്ടിലെ രണ്ടാംപാദ മത്സരത്തില്‍ ഒളിമ്ബിയാക്കോസിനോട് 2-1ന് തോല്‍വി വഴങ്ങിയാണ് ആഴ്‌സണല്‍ പ്രീക്വാര്‍ട്ടറിലെത്താതെ മടങ്ങിയത്. ഇരു പാദങ്ങളിലുമായി 2-2 എന്ന നിലയില്‍ സമനിലപാലിച്ചെങ്കിലും എവേ ഗോളിന്റെ മേല്‍ക്കൈ ഒളിമ്ബിയാക്കോസിന് ലഭിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ആഴ്‌സണല്‍ ഒളിമ്ബിയാക്കോസിനെതിരെ തോല്‍വി വഴങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിലായിരുന്നു ആഴ്‌സണലിന്റെ തോല്‍വി. ഔബമെയാങ്(113) ആഴ്‌സണലിനായും അബു സിസ്സെ(53), യുസഫ് എല്‍ അറബി(119) എന്നിവര്‍ ഒളിമ്ബിയാക്കോസിനായും സ്‌കോര്‍ ചെയ്തു.

Related News