Loading ...

Home youth

വിവിധ ഒഴിവുകള്‍; വാക്ക് ഇന്‍ ഇന്റര്‍വ്യു- 29ന്

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകദിന വസതിയില്‍ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 18-നും 40-നും മദ്ധ്യ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഹോമുകളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 29ന് രാവിലെ പത്തുമണിക്ക് പൂജപ്പുര പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശമുള്ള ജില്ലാ വനിതാ ശിശുവികസന ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496468514, 8921697457.

Related News