Loading ...

Home Europe

മാര്‍പ്പാപ്പയ്ക്ക് അസുഖം, വിശ്രമത്തില്‍ തുടരുന്നു

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് (കോവിഡ്-19) വ്യാപിക്കുന്നതിനിടെ റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംവദിച്ചതിന് പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മാര്‍പ്പാപ്പയുടെ രോഗം സംബന്ധിച്ച വിവരങ്ങളൊന്നും വത്തിക്കന്‍ അറിയിച്ചിട്ടില്ല. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച മാര്‍പ്പാപ്പ പങ്കെടുത്ത ശുശ്രൂഷ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രകാരം ജലദോഷവും ചുമയും മാര്‍പ്പാപ്പയ്ക്കുണ്ടായിരുന്നു. നിലവില്‍ താമസസ്ഥലത്ത് വിശ്രമത്തില്‍ തുടരുകയാണ് മാര്‍പ്പാപ്പ. യൂറോപ്പില്‍ കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയിലാണ്. 650ലേറെ പേര്‍ക്ക് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേര്‍ മരണപ്പെടുകയും ചെയ്തു. റോമില്‍ മാത്രം ഇതുവരെ മൂന്ന് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മൂന്ന് രോഗികളും വൈറസ് ബാധയില്‍നിന്ന് മുക്തരായിട്ടുണ്ട്

Related News