Loading ...

Home sports

കൊറോണ; ലോകകപ്പ് ഷൂട്ടിംഗില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: ലോകകപ്പ് ഷൂട്ടിംഗില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച്‌ ഇന്ത്യ. കൊറോണ വൈറസ് ഭീതിമൂലമാണ് ഇന്ത്യയുടെ പിന്മാറ്റം.അടുത്തയാഴ്‌ച്ച സൈപ്രസില്‍ ആരംഭിക്കാനിരുന്ന മത്സരങ്ങള്‍ക്കാണ് കായികതാരങ്ങളെ അയക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യന്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ എടുത്തത്. മാര്‍ച്ച്‌ മാസം 4 മുതല്‍ 13 വരെയാണ് മത്സരം നടക്കുന്നത്. ചെറിയതോക്കുകളുപയോഗിച്ചുള്ള മത്സരങ്ങള്‍ മാത്രമാണ് സൈപ്രസില്‍ നടത്തുന്നത്.കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി ലോകകപ്പ് അധികൃതരെ അറിയിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related News