Loading ...

Home cinema

'കൈദി'യുടെ ഹിന്ദി റീമേക്കില്‍ 'ദില്ലി'യാകാന്‍ അജയ് ദേവ്ഗണ്‍

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'കൈതി' ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ നായകനായി എത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്. താരം ട്വിറ്ററിലൂടെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതിനു പുറമെ ഹിന്ദി റീമേക്കിന്റെ റിലീസിംഗ് തീയ്യതിയും താരം പുറത്തുവിട്ടിട്ടുണ്ട്. 'അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും' എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് ഹിന്ദിയില്‍ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ 'ദില്ലി' കാര്‍ത്തിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു. ചിത്രത്തില്‍ നരേന്‍, ജോര്‍ജ്ജ് മരിയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് തമിഴില്‍ ചിത്രം നിര്‍മിച്ചത്.

Related News