Loading ...

Home cinema

ഹോളിവുഡ് ചിത്രം 'പീറ്റര്‍ റാബിറ്റ് 2' ഏപ്രില്‍ 2ന് പ്രദര്‍ശനത്തിന് എത്തും

വില്‍ ഗ്ലക്ക് സംവിധാനം ചെയ്യുന്ന അമേരിക്കന്‍ 3 ഡി ലൈവ് ആക്ഷന്‍ / കമ്ബ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി ചിത്രമാണ് പീറ്റര്‍ റാബിറ്റ് 2. പാട്രിക് ബര്‍ലിയും ഗ്ലക്കും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ബിയാട്രിക്സ് പോട്ടര്‍ സൃഷ്ടിച്ച പീറ്റര്‍ റാബിറ്റിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2018 ലെ പീറ്റര്‍ റാബിറ്റിന്റെ തുടര്‍ച്ചയാണ്. ടൈറ്റില്‍ കഥാപാത്രത്തിനായി ജെയിംസ് കോര്‍ഡന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. റോസ് ബൈര്‍ണ്‍, ഡൊംനാല്‍ ഗ്ലീസണ്‍, ഡേവിഡ് ഒയ്‌ലോവൊ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. പീറ്റര്‍ റാബിറ്റ് 2: കൊളംബിയ പിക്ചേഴ്സ് ലേബലിന് കീഴില്‍ സോണി പിക്ചേഴ്സ് 2020 ഏപ്രില്‍ 2ന് റിലീസ് ചെയ്യും.

Related News