Loading ...

Home Business

രണ്ടരവര്‍ഷത്തിനുള്ളില്‍ 70,000 കോടിയുടെ ജി.എസ്.ടി. വെട്ടിപ്പ്

ന്യൂഡല്‍ഹി: രണ്ടരവര്‍ഷത്തിനിടെ രാജ്യത്ത് 70,206.96 കോടി രൂപയുടെ ജി.എസ്.ടി. വെട്ടിപ്പു കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. കേരളത്തില്‍ മാത്രം 951.77 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 2017 ജൂലായ്‌മുതല്‍ 2020 ജനുവരി വരെയുള്ള കണക്കാണിത്. ഇതില്‍ 34,591.21 കോടി രൂപ തിരിച്ചുപിടിച്ചതായും ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ വ്യക്തമാക്കി. 16,393 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 336 പേരെ അറസ്റ്റുചെയ്തു. 182 കേസിലായാണ് കേരളത്തില്‍ 951.77 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. 665.99 കോടി രൂപ തിരിച്ചുപിടിച്ചു. മൂന്നുപേരെ അറസ്റ്റുചെയ്തു. ഏറ്റവും കൂടുതല്‍ ജി.എസ്.ടി. വെട്ടിപ്പുനടന്നത് മഹാരാഷ്ട്രയിലാണ്. 2043 കേസിലായി 17,003.47 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. 11,260.19 കോടി രൂപ തിരിച്ചുപിടിച്ചു. 51 പേരെ അറസ്റ്റുചെയ്തു. രണ്ടാംസ്ഥാനം ഡല്‍ഹിക്കാണ്. 2991 കേസിലായി 9364.62 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 4424.78 കോടി രൂപ തിരിച്ചുപിടിച്ചു. 46 പേരെ അറസ്റ്റുചെയ്തു. 61 കേസുകളിലായി 7556.63 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഗോവയാണ് മൂന്നാമത്. 87.46 കോടി രൂപ മാത്രമാണ് ഇവിടെ തിരിച്ചുപിടിച്ചത്. ആരെയും അറസ്റ്റുചെയ്തിട്ടില്ല. ചരക്ക്-സേവന നികുതി നടപ്പാക്കിയശേഷം നികുതിവെട്ടിപ്പ് വര്‍ധിച്ചതിനു തെളിവില്ലെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്‌സ് ആന്‍ഡ് റിസ്ക് മാനേജ്‌മെന്റ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി. ഇന്റലിജന്‍സ് എന്നിവയുടെ സഹകരണത്തോടെ നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു

Related News