Loading ...

Home sports

എഫ്. എ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണല്‍

എഫ്.എ കപ്പില്‍ അഞ്ചാം റൗണ്ട് മത്സരം മൂന്നാം ഡിവിഷന്‍ ക്ലബ് ആയ പോര്‍ട്ട്സ്മൗത്തിനോട് ജയിച്ച്‌ ആഴ്‌സണല്‍ അവസാന എട്ടിലേക്ക് മുന്നേറി. എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ആയിരുന്നു ആഴ്‌സണല്‍ ജയം. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ആഴ്‌സണല്‍ യുവ നിരയും ആയി ആണ് കളത്തില്‍ ഇറങ്ങിയത്. മത്സരത്തിലൂടെ ഈ ജനുവരിയില്‍ ടീമില്‍ എത്തിയ സ്പാനിഷ് പ്രതിരോധനിര താരം പാബ്ലോ മാരി ആഴ്‌സണലിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടക്കത്തില്‍ ആതിഥേയര്‍ മികച്ച പ്രകടനം പുറത്ത് എടുത്തപ്പോള്‍ ആഴ്‌സണല്‍ പരുങ്ങി. കൂടാതെ 15 മിനിറ്റില്‍ ലൂക്കാസ് ടൊറേറ പരിക്കേറ്റു പുറത്തായത് ആഴ്‌സണലിന് തിരിച്ചടി ആയി. എന്നാല്‍ പകരക്കാരന്‍ ആയി വന്ന സെബയോസ്, നെല്‍സന്‍ എന്നിവര്‍ മധ്യനിരയില്‍ മത്സരം കയ്യിലെടുത്തതോടെ ആഴ്‌സണല്‍ മത്സരത്തില്‍ ആധിപത്യം നേടി. ഇതിന്റെ ഫലം ആയിരുന്നു ആദ്യ പകുതിയുടെ അവസാന നിമിഷം നെല്‍സന്റെ ക്രോസില്‍ സോക്രട്ടീസ് നേടിയ ഗോള്‍. മികച്ച ഒരു ഷോട്ടിലൂടെ ആണ് ഗ്രീക്ക് താരം എതിരാളികളുടെ വല കുലുക്കിയത്. തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങിയ ഉടന്‍ തന്നെ നെല്‍സന്റെ ക്രോസില്‍ ഗോള്‍ നേടിയ യുവതാരം എഡി നെകിതിയ ആഴ്‌സണല്‍ ജയം ഉറപ്പിച്ചു. തുടര്‍ന്ന് വലിയ പരിക്ക് ഇല്ലാതെ അനായാസം ആഴ്‌സണല്‍ മത്സരം പൂര്‍ത്തിയാക്കി. യൂറോപ്പ ലീഗില്‍ നിന്ന് കഴിഞ്ഞ ആഴ്ച പുറത്തായ ആഴ്‌സണലിന് ഈ ജയം ആശ്വാസം പകരും.

Related News