Loading ...

Home sports

ചിലവ് കുറക്കാന്‍ ഐ പി എല്‍ വിജയികളുടെ സമ്മാനത്തുക നേരെ പകുതിയാക്കി

ഐ പി എല്‍ വിജയികളുടെ സമ്മാനത്തുക വെട്ടിച്ചുരുക്കാന്‍ ബി സി സി ഐ തീരുമാനിച്ചു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടി. സമ്മാനത്തുക നേരെ പകുതിയാക്കാന്‍ ആണ് ബി സി സി ഐയുടെ തീരുമാനം. കഴിഞ്ഞ സീസണ്‍ വരെ ഐ പി എല്‍ വിജയികള്‍ക്ക് ലഭിച്ചിരുന്നത് ഇരുപത് കോടി ഇന്ത്യന്‍ രൂപ ആയിരുന്നു. ഈ സീസണ്‍ മുതല്‍ അത് 10 കോടിയായി കുറയും. ഐ പി എല്‍ ഫ്രാഞ്ചൈസികളെ ഈ വിവരം അറിയിച്ചതായി ബി സി സി ഐ പറഞ്ഞു. റണ്ണേഴ്സ് അപ്പിന് ഇനി മുതല്‍ 6.25 കോടി ആയിരിക്കും ലഭിക്കുക. കഴിഞ്ഞ സീസണ്‍ വരെ ഇത് 12.5 കോടി ആയിരുന്നു. പ്ലേ ഓഫില്‍ പരാജയപ്പെടുന്ന രണ്ടു ടീമുകള്‍ക്കും 4.375 കോടി വീതവും ലഭിക്കും. ഐ പി എല്‍ ടീമുകള്‍ എല്ലാം ഇപ്പോള്‍ മികച്ച രീതിയിലാണ് പോകുന്നത്. അവര്‍ക്ക് ഇഷ്ടം പോലെ സ്പോണ്‍സര്‍സ് ഉണ്ട് എന്നും അതുകൊണ്ടാണ് സമ്മാനത്തുക കുറയ്ക്കാന്‍ തീരുമാനിച്ചത് എന്നും ബി സി സി ഐ അറിയിച്ചു.

Related News