Loading ...

Home sports

വീണ്ടും ലിവര്‍പൂളിന് തോല്‍വി; എഫ്‌എ കപ്പില്‍ നിന്ന് പുറത്ത്

സ്റ്റാംഫോഡ് ബ്രിഡ്ജ്: പ്രീമിയര്‍ ലീഗിലെ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷം ലിവര്‍പൂളിന് വീണ്ടും അടിപതറി. ഇത്തവണ ചെല്‍സിയാണ് എഫ് എ കപ്പില്‍ ലിവര്‍പൂള്‍ കുതിപ്പിന് വിരാമമിട്ടത്. രണ്ട് ഗോള്‍ വഴങ്ങിയാണ് ചെമ്ബട എഫ് എ കപ്പില്‍ നിന്ന് പുറത്തായത്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്.കഴിഞ്ഞ നാല് മല്‍സരങ്ങളിലെ ലിവര്‍പൂളിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടത് വാറ്റ്‌ഫോഡായിരുന്നു. 2014ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത്. പ്രതിരോധത്തിലൂനി കളിച്ച ചെല്‍സിയ്ക്കായി വില്ല്യന്‍ (13) ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ബാര്‍ക്ലേയുടെ വക 64ാം മിനിറ്റിലായിരുന്നു. ഗോളിനായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ലിവര്‍പൂള്‍ ഇന്ന് പരാജയമായിരുന്നു.

Related News