Loading ...

Home sports

വനിത ടി20 ലോകകപ്പ്: സെമി ഫൈനല്‍ ടീമുകളെ പ്രഖ്യാപിച്ചു

ഐസിസി വനിത ടി20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ അഞ്ചിന് രാവിലെ 9:30നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുക. 1:30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയും, ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച്‌ 8ന് ഉച്ചയ്ക്ക് 12:30ന് മെല്‍ബണിലാണ് കലാശപ്പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്ബോള്‍ 4 മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്. പാകിസ്താന്‍- തായ്‌ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മല്‍സരങ്ങള്‍ മഴമൂലം ഉപേഷിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കും, ഇംഗ്ലണ്ടിനും നറുക്ക് വീണത്. ടൂര്‍ണമെന്റില്‍ പരാജയമറിയാത്ത ഏക ടീമാണ് ഇന്ത്യ.

Related News