Loading ...

Home Business

പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറയ്ക്കുന്നു, 6 കോടി തൊഴിലാളികളെ ദോഷകരമായി ബാധിക്കും

ന്യൂഡല്‍ഹി: എംപ്ലോയേഴ്‌സ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പലിശ കുറക്കാന്‍ തീരുമാനിച്ചു. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വര്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലുള്ള നിരക്കില്‍ നിന്ന് 15 ബെയ്‌സിസ് പോയിന്റാണ് അതായത് 0.15 ശതമാനമാണ് കുറച്ചിരിക്കുന്നത്. നിലവില്‍ 8.65 ശതമാനമാണ് നിരക്ക്. അത് 8.5 ആയി കുറക്കാനാണ് തീരുമാനം. പിഎഫ് ഉപഭോക്താക്കളായ 6 കോടി തൊഴിലാളികളെ ബാധിക്കുന്ന നീക്കമാണ് ഇത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഭരണകക്ഷി തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കം ഇപ്പോഴത്തെ നീക്കത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Related News