Loading ...

Home sports

എഫ്‌എ കപ്പ്: ഡര്‍ബി കൗണ്ടിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

എഫ്‌എ കപ്പ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഡര്‍ബി കൗണ്ടിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഒഡിയോണ്‍ ഇഗാളോ(41, 70) ഇരട്ടഗോള്‍ നേടിയപ്പോള്‍ ലൂക്ക് ഷാ(33) മറ്റൊരു ഗോള്‍ നേടി. മാര്‍ച്ച്‌ 21ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോര്‍വിച്ച്‌ സിറ്റിയോട്‌ ഏറ്റുമുട്ടും. ആഴ്‌സണല്‍ ഷെഫീല്‍ഡ് യുണൈറ്റഡുനേയും ചെല്‍സി ലെസ്റ്റര്‍ സിറ്റിയേയും നേരിടും. ന്യൂകാസില്‍ യുണൈറ്റഡാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി.

Related News