Loading ...

Home sports

ഇതിഹാസങ്ങള്‍ വീണ്ടും കളത്തലിറങ്ങുന്നു, ആരാധകര്‍ കാത്തിരിക്കുന്ന റോഡ് സേഫ്‌റ്റി വേള്‍ഡ് സീരീസിന് നാളെ തുടക്കം

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗും ബ്രയാന്‍ ലാറയുമടക്കമുള്ള ഇതിഹാസതാരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് നാളെ മുംബൈയില്‍ തുടക്കം. ഇന്ത്യന്‍ ലെജന്റ്സും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം ഏറെ നാളുകള്‍ക്ക് ശേഷം സച്ചിന്‍ -സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ടിനെ ഒരിക്കല്‍ കൂടെ ഗ്രൗണ്ടില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
സച്ചിന്‍ നയിക്കുന്ന ഇന്ത്യാ ലെജന്‍സ്, ലാറ നയിക്കുന്ന വിന്‍ഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദില്‍ഷന്‍റെ ശ്രീലങ്ക ജോണ്ടി റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക എന്നിവരാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന മറ്റ് ടീമുകള്‍. ഒരു കാലത്ത് കളിക്കളത്തെ ആവേശം കൊള്ളിച്ച പഴയതാരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമ്ബോള്‍ അതേ ആവേശത്തില്‍ തന്നെയാണ് ആരാധകരും.സച്ചിന്‍ സേവാഗ് ഓപ്പണിങ് ജോഡിയെ കൂടാതെ യുവ്‌രാജ് സിംഗ് മുഹമ്മദ് കൈഫ് സഖ്യവും സഹീര്‍ ഖാന്‍ അടക്കമുള്ള താരങ്ങളും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ നാളെ കളിക്കളത്തിലെത്തും. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് മാര്‍ച്ച്‌ 22 വരെ നീണ്ട് നില്‍ക്കും. പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ട് ടീമുകള്‍ മുംബൈ ബ്രാബോണ്‍സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 22ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും.

Related News