Loading ...

Home sports

സീരി എയില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് ജയം

ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടന്ന മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു. മല്‍സരത്തില്‍ യുവന്റസ് മികച്ച പ്രകടനമാണ് നടത്തിയത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ആരോന്‍ റംസിയും, ഡിബാല യുമാണ് യുവന്റസിന് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തില്‍ കൂടുതല്‍ സമയവും ആധിപത്യം യുവന്റസിനായിരുന്നു. 79 മിനിറ്റില്‍ ഇന്റര്‍ മിലാന്‍ താരം പാഡെല്ലിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിക്ക് ശേഷം 54 മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ ആണ് ആദ്യ ഗോള്‍ റാംസി നേടിയത്. പിന്നീട് 67 മത്തെ മിനിറ്റില്‍ അവര്‍ രണ്ടാം ഗോള്‍ നേടി. ജയത്തോടെ യുവന്റസ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 26 മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് 63 പോയിന്റ് ആണ് ഉള്ളത്.

Related News