Loading ...

Home sports

കൊറോണ വൈറസ് ഇന്ത്യന്‍ വെല്‍സ് ഉപേക്ഷിച്ചു അധികൃതര്‍

ഗ്രാന്റ് സ്‌ലാമിനു ശേഷം ടെന്നീസിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ആയ 1000 മാസ്റ്റേഴ്‌സില്‍ ഇന്ത്യന്‍ വെല്‍സ് ബി.എന്‍.പി പരിബാസ് ഓപ്പണ്‍ ഉപേക്ഷിച്ചു അമേരിക്കന്‍ അധികൃതര്‍. കാലിഫോര്‍ണിയയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആണ് അധികൃതര്‍ കടുത്ത തീരുമാനം എടുത്തത്. കൊറോണ വൈറസ് കാരണം അമേരിക്കയില്‍ ആദ്യമായി ഉപേക്ഷിക്കുന്ന വലിയ കായിക ഇനമാണ് ഇത്. നേരത്തെ അമേരിക്കയിലേക്ക് എത്താന്‍ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് കൊറോണ മുന്നറിയിപ്പ് ആവുന്നില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു. വരുന്ന മത്സരങ്ങള്‍ക്കും കൊറോണ എങ്ങനെ ഭീഷണി ആവും എന്ന ഭയത്തില്‍ ആണ് കായികപ്രേമികള്‍.

Related News