Loading ...

Home cinema

കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്' റിലീസ് നീട്ടി

ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ' കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്' റിലീസ് നീട്ടി. മാര്‍ച്ച്‌ 12ന് തിയറ്ററുകളിലെത്തിക്കാന്‍ ലക്ഷ്യമിട്ട ചിത്രം 14നാണ് എത്തുക. പരീക്ഷകള്‍ ആരംഭിച്ചതും കൊറോണ ഭീതി ശക്തമായി നിലനില്‍ക്കുന്നതും മൂലം പൊതുവില്‍ അവധി ദിനമായ ശനിയാഴ്ച റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതമെന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് സെന്‍സറിംഗ് പൂര്‍ത്തിയായി യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ദീപു പ്രദീപും സംവിധായകനും ചേര്‍ന്ന്് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു ട്രാവല്‍ മൂവിയുടെ സ്വഭാവമാണ് ചിത്രത്തിനുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ധാരാളം ഹാസ്യമുഹൂര്‍ത്തങ്ങളുള്ള മികച്ച ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടോവിനോ പറയുന്നു. ദിയോ, ദമന്‍ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടന്നു. ഒരു പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തിനായി വിദേശ നടിയാണ് നായികയായി എത്തുന്നത്. യുഎസില്‍ നിന്ന് ഇന്ത്യന്‍ യാത്രക്കെത്തുന്ന യുവതിയും ഒരു നാടന്‍ യുവാവും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.

Related News