Loading ...

Home Europe

സണ്ണി സ്റ്റീഫന്‍ കുടുംബസമാധാന സന്ദേശവുമായി യൂറോപ്പില്‍

ലണ്ടന്‍: അമേരിക്കന്‍ പര്യടനത്തിനു ശേഷം, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ 2016 ജൂലൈ 30 മുതല്‍ ഒക്ടോബര്‍ 2 വരെ തിരുവചന സന്ദേശങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, മുപ്പത്തിയാറ് വര്‍ഷത്തെ കൌണ്‍സിലിങ് അനുഭവങ്ങളും പങ്കുവെച്ച് സമാധാന സന്ദേശം നല്‍കുന്നു.  

ലണ്ടന്‍, ലിവര്‍പൂള്‍, ബെര്‍മിംഹാം, സൌത്താംപ്ടന്‍, മാഞ്ചസ്റ്റര്‍, സ്കോട്ട്ലന്‍റ്, ജര്‍മ്മനി, സൂറിച്ച്, റോസാമിസ്റ്റിക്ക എന്നിവിടങ്ങളിലാണ് ധ്യാനശുശ്രൂഷകള്‍. ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്‍റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൌണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
worldpeacemissioncouncil@gmail.com

റെജി പോള്‍ (ബോസ്റ്റണ്‍) – 07723 035457
ജോസ് ചേലച്ചുവട്ടില്‍ (ഓക്സ്ഫോര്‍ഡ്) – 07897 816039
പോള്‍ വറീത് (ഗോസ്പോര്‍ട്ട്) – 07960 893862
വിത്സണ്‍ (സൌത്താംപ്ടന്‍) – 07877 827125
ഷാജി രാമനാലില്‍ (സൂറിച്ച്) – 079 250 2181

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News