Loading ...

Home Europe

ഇറ്റലിയില്‍ കൊറോണ മരണം 631; തുര്‍ക്കിയില്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 168 പേര്‍ മരിച്ചു. ഇറ്റലിയില്‍ രോഗ ബാധ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും മരണം ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റലിയില്‍ വൈറസ് ബാധയേറ്റ് 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ ആഗോള തലത്തില്‍ നാലായിരത്തില്‍ അധികം ആളുകളാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. കൂടാതെ തുര്‍ക്കിയില്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ഇന്ത്യയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക് രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൈന, ഇറ്റലി,ഹോങ്കോംഗ്, ജപ്പാന്‍, സൗത്ത് കൊറിയ അടക്കമുള്ള കൊറോണ പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തിയവര്‍ 14 ദിവസത്തേക്ക് സ്വയം കരുതല്‍ സംരക്ഷണയില്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ 55 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

Related News