Loading ...

Home sports

ഐ.പി.എല്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച്‌ 29ന് തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. അലക്സ് ബെന്‍സിഗര്‍ എന്ന വകീലാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ഐ.പി.എല്ലിലെ കൂടുതല്‍ മത്സരങ്ങളും കൊറോണ വൈറസ് ബാധയുള്ള 7 സംസഥാനങ്ങളിലാണ് നടക്കുക. ഇതുവരെ ഇന്ത്യയില്‍ 50ല്‍ അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഐ.പി.എല്‍ ബെംഗളൂരില്‍ ഐ.പി.എല്‍ നടത്താന്‍ അനുമതി നിഷേധിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നേരത്തെ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും ഐ.പി.എല്‍ മാറ്റിവെക്കുന്നതിനെ കുറിച്ച്‌ ഗവണ്മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച്‌ 29 മുതല്‍ മെയ് 24 വരെയാണ് നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ 29ന് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തോടെ ഈ വര്‍ഷത്തെ ഐ.പി.എല്ലിന് തുടക്കമാവുമെന്നാണ് കരുതപ്പെടുന്നത്.

Related News