Loading ...

Home youth

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ അവസരം :അപേക്ഷ ക്ഷണിച്ചു

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍(സെബി)അവസരം. ജനറല്‍, ലീഗല്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിങ്, റിസര്‍ച്ച്‌, ഒഫീഷ്യല്‍ ലാംഗ്വേജ് എന്നീ സ്ട്രീമുകളിലെ അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദ്ദിഷ്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. . റിസര്‍ച്ച്‌, ഒഫിഷ്യല്‍ ലാംഗ്വേജ് സ്ട്രീമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, മൂന്നാഘട്ടത്തില്‍ അഭിമുഖം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒന്നാംഘട്ട പരീക്ഷ ഏപ്രില്‍ 12നും രണ്ടാം ഘട്ട പരീക്ഷ മേയ് മൂന്നിനും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക :https://www.sebi.gov.in/ അവസാന തീയതി:മാര്‍ച്ച്‌ 23

Related News