Loading ...

Home sports

കൊറോണ; കായികലോകത്ത് നിന്നും ആദ്യമരണം

മാഡ്രിഡ്: കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് കായിക ലോകത്ത് നിന്നും ആദ്യമരണം. ഇരുപത്തിയൊന്നുകാരനായ സ്പാനിഷ് ഫുട്ബോള്‍ കോച്ച്‌ ഫ്രാന്‍സിസ്‌കോ ഗാര്‍സിയ മരിച്ചത് കൊറോണ വൈറസ് ബാധ മൂലമെന്നാണ് റിപ്പോര്‍ട്ട്. ലുക്കീമിയ രോഗത്തിന് ചികില്‍സയിലിരിക്കെയാണ് ഫ്രാന്‍സിസ്‌കോ ഗാര്‍സിയക്ക് കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി മോശമാവുകയും ഞായറാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. സ്പാനിഷ് ക്ലബ് അത് ലറ്റികോ പൊര്‍ട്ടാഡ അല്‍റ്റയുടെ കോച്ചായിരുന്നു ഗാര്‍സിയ. കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാല്‍ഗയില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാവുകയാണ് ഇതോടെ ഫ്രാന്‍സിസ്‌കോ ഗാര്‍സിയ. അത് ലറ്റികോ പൊര്‍ട്ടാഡ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ക്ലബ്ബിന്റെ പരിശീലകനായിരുന്നു ഗാര്‍സിയ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയാണ് കൊറോണ ബാധ വേഗത്തില്‍ മരണത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍

Related News