Loading ...

Home Europe

വര്‍ക്ക് ഫ്രം ഹോം; ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് ട്രാഫിക്ക് രൂക്ഷമായെന്ന് റിപ്പോര്‍ട്ട്

കൊറോണ ഭീതിയെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം നല്‍കിയതോടെ ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചെന്ന് ജീവനക്കാര്‍. യുകെയില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത വരുന്നത്. ഐടി വ്യവസായ മേഖലയാണ് വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരുന്നത്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചത് നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതര്‍. കോറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ പരമാവധി വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു. ഇത് മൂലം ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തുടര്‍ച്ചയായി തടസം നേരിടുന്ന അവസ്ഥ വന്നു. എല്ലാ ഓപ്പറേറ്റര്‍മാരും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കില്‍ തടസം നേരിടുന്നതും ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് ടെലികോം സേവന ദാതാവായ ഇഇ വ്യക്തമാക്കുന്നത്. ആളുകള്‍ പരമാവധി വീട്ടില്‍ ചിലവഴിവഴിക്കാന്‍ തുടങ്ങിയത് ഇന്റര്‍നെറ്റില്‍ തടസം നേരിടാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ ഈ കാലയളവില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്.

Related News