Loading ...

Home sports

അനിശ്ചിതത്വത്തിന് വിരാമം; ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി

കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ കായിക മത്സരങ്ങളും നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നി‍ര്‍ദേശിച്ചിരുന്നു. ഇതോടെ ഒരു പന്ത് പോലും എറിയാതെയാണ് ഏകദിന പരമ്പര റദ്ദാക്കിയത്. മഴയെത്തുടര്‍ന്ന് ധര്‍മശാലയിലെ ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിനായി ദക്ഷിണാഫിക്കന്‍ ടീം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു ബിസിസിഐ തീരുമാനം. എന്നാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതോടെ പരമ്പര ഉപേക്ഷിക്കുകയായിരുന്നു. ഇതേസമയം, യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരുന്നു.




Related News