Loading ...

Home Europe

മാ​ര്‍​പാ​പ്പ​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന വൈ​ദി​ക​നു കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ സ​ഹ​വാ​സി​യാ​യ വൈ​ദി​ക​നു കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ല്‍ വ​ത്തി​ക്കാ​ന്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2013-ല്‍ ​മാ​ര്‍​പാ​പ്പ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷം സാ​ന്‍റാ മാ​ര്‍​ത്ത എ​ന്ന അ​തി​ഥി​മ​ന്ദി​ര​ത്തി​ലാ​ണു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന വൈ​ദി​ക​നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 130 മു​റി​ക​ളാ​ണു സാ​ന്‍റാ മാ​ര്‍​ത്ത​യി​ലു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ല​തി​ലും താ​മ​സ​ക്കാ​രി​ല്ല. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു.ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ഇ​ന്‍റ​ര്‍​നെ​റ്റ് മു​ഖാ​ന്ത​ര​മാ​ണ് വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ഇ​ട​യ്ക്ക് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്ക് ചെ​റി​യ പ​നി​യും ജ​ല​ദോ​ഷ​വും ബാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related News